ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കൂടതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. വാദം കേട്ട […]
Tag: ayisha sultana
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ 9.45 ന് കവരത്തി പൊലീസ് സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. ഇത് മൂന്നാം തവണയാണ് ആയിഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ആയിഷയ്‌ക്കെതിരെ കവരത്തി പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, […]
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി
രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിനായി ആയിഷ സുല്‍ത്താന കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായി. പൊലീസിന്റെ നിര്‍ദേശപ്രകാരം കൊവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ആയിഷ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായത്. രാവിലെ പത്തരയോടെയാണ് ആയിഷ എത്തിയത്. മുന്‍കൂര്‍ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ […]
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പൊലീസിന് മുന്നില്‍ രാവിലെ 10.30 ന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി […]