പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 […]
Tag: autorikshaw
ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍
സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്. ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന്‍ ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്‌സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് […]
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം. ഭോവ്‌ലി ഗല്ലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തൻ്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി ഭർത്താവിനെ ഉപേക്ഷിച്ച് തൻ്റെ കാമുകനൊപ്പം പോയിരുന്നു. […]
ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്
ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ് മിനിമം ചാർജ് പത്തു രൂപ ആകും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്‌ക്കാരിക്കുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മീഷനെയും മന്ത്രിസഭ യോഗം നിയോഗിക്കും. സംസ്ഥാനത്ത് ബസ് ചാർജ് വർധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാർജും കൂട്ടിയെന്ന വാർച്ച വരുന്നത് മാർച്ച് 30നായിരുന്നു. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ […]
ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും
ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ […]