Auto

ഇത് വിപണിയില്‍ കിട്ടില്ല; യുഎന്നിനു വേണ്ടി പ്രത്യേകം ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട

യുഎന്നിന് വേണ്ടി പ്രത്യേക ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട. ലാന്‍ഡ് ക്രൂസര്‍ ജിഡിജെ 76 എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വാഹനം യുഎന്നുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാണ്. നേരത്തെ എല്‍സി 200, എല്‍സി 300 എന്നീ ലാന്‍ഡ് ക്രൂസര്‍ എസ്‌യുവി യുഎന്‍ ഉപയോഗിച്ചുവരുന്നുണ്ട്. അടുത്തിടെ ടൊയോട്ട തന്നെ പുറത്തിറക്കിയ ലാന്‍ഡ് ക്രൂസര്‍ 70 SUVയെ അടിസ്ഥാനമാക്കിയാണ് ജിഡിജെ76 നിര്‍മ്മിച്ചിരിക്കുന്നത്. ലാന്‍ഡ് ക്രൂസര്‍ HZJ76ന് പകരക്കാരനായാണ് ജിഡിജെ76ന്റെ വരവ്. പുതിയ മോഡലിന് 30 ശതമാനം അധികം ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി […]

Auto

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 2.63 ലക്ഷം

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വിപണിയിൽ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വിൽപനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് നിർമിച്ചിരിക്കുന്നത്. ന്നിൽ 43എംഎം അപ്‌സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ, പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 […]

Auto

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ജനപ്രീതിയ്ക്ക് കുറവില്ല; ഹോണ്ട ആക്ടീവ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തി

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ എന്ന പറച്ചില്‍ ഇന്നും നിരത്തുകളിലെ അലയടി ഇന്നും തുടരുന്നുണ്ട്. തുടരുന്ന ജനപ്രീതിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രത്യേക മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡി.എല്‍.എക്സ്. ലിമിറ്റഡ് എഡിഷന്‍, സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന് 82,734 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് […]

Auto

ചേഞ്ച് വേണമത്രേ! സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാം; ഹോണ്ടയുടെ ഇ-സ്‌കൂട്ടര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ നാളും ഓരോ മാറ്റങ്ങളാണ് വാഹനനിര്‍മ്മാണ കമ്പനികള്‍ കൊണ്ടുവരുന്നത്. ഇതിനായി ഡിസൈനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി ആകര്‍ഷണമാക്കാന്‍ കമ്പനികള്‍ ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുകയാണ് ഹോണ്ട.(Honda unveils the Motocompacto electric scooter) ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുവിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം. പരമാവധി 24 കിലോമീറ്റര്‍ […]

Auto

കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കാറുകളില്‍ ആറു എയര്‍ബാഗുകള്‍ ഇനി നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് എന്‍സിപി നിലവില്‍ വരുന്നതോടെ നിര്‍മാതാക്കള്‍ ആറു എയര്‍ബാഗുകള്‍ വാഹനങ്ങളില്‍ ക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ബിഎന്‍സിപി പ്രോട്ടോക്കോള്‍ നിര്‍മാതാക്കളായ ആറു എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്നതില്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍ കമ്പോണന്റ് മാനുഫച്ചറേഴ്‌സ് അസോസിയേന്‍ ഓഫ് ഇന്ത്യയുടെ 63മത് വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഡിസ്‌കഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിഎന്‍സിപി പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ […]

Auto

ഇനി കൂടുതല്‍ കരുത്തിലും കിടിലന്‍ ലുക്കിലും; വലിയ അപ്ഡേറ്റുമായി KTM 390 ഡ്യൂക്ക്

കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.(New-generation KTM Duke 390 globally unveiled) പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, […]

Auto HEAD LINES

ആരാധകരെ ആഹ്‌ളാദിപ്പിന്‍! ഇന്ത്യയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഫിയറ്റ്

ഇന്ത്യന്‍ വിപണിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ഫിയറ്റ് വീണ്ടുമെത്തുന്നു. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ ഇറ്റലിയന്‍ കമ്പനിയായ ഫിയറ്റ് 2024ഓടെ വാഹനങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെയെത്തിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക. ആഗോള തലത്തില്‍ 2023 -ന്റെ ആദ്യ പാദത്തില്‍ മറ്റ് […]

Auto Latest news

പ്രതിസന്ധികളില്‍ ഇനി കൂട്ടാവാന്‍ ഇന്നോവ ക്രിസ്റ്റയും; ആംബുലന്‍സായി പുതിയ രൂപമാറ്റം

വാഹനപ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ വാഹനങ്ങളിലൊന്നാണ് ഇന്നോവ. ഡ്രൈവിങ് മികവു കൊണ്ടും യാത്രാ സുഖം കൊണ്ടും വാഹനവിപണി കീഴടക്കിയ ഇന്നോവ ഇപ്പോള്‍ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ അവതരിപ്പിക്കാനൊരുങ്ങുകയാണ്. രണ്ടു വേരിയന്റുകളായി എത്തുന്ന ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുപമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ വേരിയന്റുകളിലാണ് ആംബുലന്‍സ് എത്തുക. ഒരു ആംബുലന്‍സിന് വേണ്ട മാറ്റങ്ങളെല്ലാം ക്രിസ്റ്റയിലുണ്ടാകും. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങഭ് […]