Auto

ഒരു കാറിൽ നിന്ന് മറ്റൊരു കാർ ചാർജ് ചെയ്യാം; റേഞ്ച്എക്‌സ്‌ചേഞ്ച് ‌ടെക്നോളജി അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്

വൈദ്യുത കാറിൽ നിന്ന് മറ്റൊരു വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് ലൂസിഡ് മോട്ടോഴ്‌സ്. ലൂസിഡ് കാർ ഉടമകൾക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്വന്തം വാഹനത്തിൽ നിന്നു മറ്റൊരു വൈദ്യുത കാർ ചാർജ് ചെയ്യാൻ സാധിക്കും. റേഞ്ച്എക്‌സ്‌ചേഞ്ച് എന്ന പേരിലാണ് പുതിയ ‌ടെക്നോളജി അവതരിപ്പിക്കുന്നത്. വെഹിക്കിൾ ടു വെഹിക്കിൾ രീതിയിൽ 9.6kW നിരക്കിൽ മറ്റു വാഹനങ്ങൾ ചാർജു ചെയ്യാനാവും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ ദൂരം ഓടാൻ വേണ്ട ചാർജ് ഈ രീതിയിൽ മറ്റു വാഹനങ്ങൾക്ക് ലഭിക്കും. […]

Auto

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകാതിരിക്കാൻ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച്​ ചൈന

രാത്രികാലങ്ങളിലുള്ള ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ചൈനയിലെ ഹൈവേയിലെ ലേസർ ഷോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പല നിറത്തിലുള്ള പ്രകാശങ്ങൾ തിളങ്ങുന്നത് […]

Auto India National

ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, അതുല്യമായ അനുഭവം; ഇന്ത്യയിലും ഇതേ അനുഭവം ഉടൻ പ്രതീക്ഷിക്കാം; വി മുരളീധരൻ

ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ജപ്പാൻ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബുള്ളറ്റ് ട്രെയിനിൽ യാത്ര. കഴിഞ്ഞ ദിവസം അദ്ദേഹം എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിൻകാൻസൻ. മണിക്കൂറിൽ 320 കിലോമീറ്ററാണ് വേ​ഗത. ‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി […]

Auto Business Kerala

ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം

ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. […]

Auto

ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വില കുറഞ്ഞ മോഡലാണ് ഒല എസ്-1 എയര്‍. 1,10,000 രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ […]

Auto

‘എനിക്ക് കെടിഎം 390 ഉണ്ട്; പക്ഷേ ഇതുവരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല’; രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ വൈറലായികരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംവദിക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് […]

Auto

എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ്; വിപണി കീഴടക്കാന്‍ ഹോണ്ട എലിവേറ്റ്

വിപണി കീഴടക്കാന്‍ എത്തുന്ന ഹോണ്ട എലിവേറ്റ് നാലു വേരിയന്റുകളിലാണ് എത്തുക. എസ്‌വി, വി, വിഎക്‌സ്, ഇസഡ് എക്‌സ് എന്നീ നാലു വേരിയന്റുകളിലാണ് എത്തുന്നത്. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ വാഹനത്തിന്റെ സവിഷശേഷതകളും വകഭേദങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. എസ്‌വിയില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് എന്‍ട്രി സിസ്റ്റത്തോടു കൂടിയ എന്‍ജിന്‍ പുഷ് ബട്ടന്‍ സ്റ്റാര്‍ട്ടര്‍, പിഎം 2.5 ക്യാബിന്‍ എയര്‍ഫില്‍റ്ററോടുകൂടിയ ഓട്ടോ എസി, ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗ് എന്നീ ഫീച്ചറുകളാണ് ഉണ്ടായിരിക്കുക. രണ്ടാമത്തെ വേരിയന്റായ വിയില്‍ ടച്ച് സ്‌ക്രീന്‍ […]

Auto

പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു

ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില. വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ […]

Auto

വാഹനം വില്‍ക്കാം സമാധാനമായി; ഊരാക്കുടുക്കാകാതിരിക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വാഹനം വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായിട്ടുണ്ട്. വാഹനം കൈമാറി കഴിഞ്ഞു രജിസ്‌ട്രേഷന്‍ പഴയ ഉടമസ്ഥന്റെ പക്കല്‍ തന്നെ തുടരുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവക്കാറുണ്ട്. പേരുമാറ്റാതെ വാഹനം കൈമാറ്റം ചെയ്യപ്പെടുന്നതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥന്‍ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നതെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം […]

Kerala

ഓലെയ്ക്കും ഊബറിനും ബദലായി കേരള സവാരി; ചിങ്ങം ഒന്ന് മുതൽ ഓട്ടം തുടങ്ങും

കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഊബർ, ഓല മാതൃകയിൽ കേരള സവാരി […]