Kerala

ഉച്ചയ്ക്ക് ശേഷം ഓഡിയോ പുറത്തുവിടും; സ്വപ്നയുടെ ഫ്ലാറ്റിലും ഓഫീസിലും കനത്ത പൊലീസ് സുരക്ഷ

മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഉച്ചയ്ക്ക് ശേഷം സ്വപ്ന ഓഡിയോ പുറത്തുവിടുന്ന സമയത്ത് കൂടുതൽ പൊലീസുകാരെത്തും. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്. ഇവിടെ ആരൊക്കെ വന്നുപോകുന്നു എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ […]

Kerala

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് നേരത്തേതന്നെ കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടതാണല്ലോ എന്ന് അഭിഭാഷകൻ ദിലീപിനോടും സുരാജിനോടും സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ […]