Kerala

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് […]

Kerala

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച 61 താൽക്കാലിക ജീവനക്കാരെയാണ് പരിച്ചുവിട്ടത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ച് വിടാനുള്ള കാരണമെന്നാണ് വിശദീകരണം. നഴ്‌സും അറ്റന്ററും ഡ്രൈവറും ബൈസ്റ്റാന്ററുമടക്കമുള്ള തസ്തികകളിലുള്ള 61 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായിട്ടില്ല. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസം ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് […]

Kerala

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂൾ കുട്ടികൾ, പാൽ വണ്ടി, ഓഫിസ് ജീവനക്കാർ ഉൾപ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നിൽക്കുകയാണ്. താവളം മുതൽ മുള്ളി […]

Kerala

അട്ടപ്പാടിയിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രം; വി ഡി സതീശൻ

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അപമാനകരമായ പ്രവർത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്. പൊലീസ് റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. ഭൂമാഫിയയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസറ്റ് ചെയ്ത മുരുകൻ. അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് […]

Kerala

അട്ടപ്പാടി ആദിവാസി ഊരിലെ പൊലീസ് അക്രമം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പാലക്കാട് എസ്.പി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എ.എസ്.പി പതം സിങ് നേരത്തെ അറിയിച്ചു. ആദിവാസി ബാലനെ മർദിച്ച സംഭവത്തിലും ഷോളയൂർ സിഐക്കെതിരെ പരാതി […]