Kerala

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു; സങ്കട ഹര്‍ജിയുമായി മധുവിന്റെ മാതാവ്

അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാമെന്ന് ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്. കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം […]

Kerala

അട്ടപ്പാടിയിലെ മധുവിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതി കീഴടങ്ങി

അട്ടപ്പാടിയിലെ മധുവിന്റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസ് കീഴടങ്ങി. മണ്ണാര്‍ക്കാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. അബ്ബാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയാണ് ആര്‍.വി അബ്ബാസ്. കേസ് പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നുംം അനാവശ്യമായാണ് തന്നെ കേസിലുള്‍പ്പെടുത്തിയതെന്നുമായിരുന്നു പ്രതി ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മണ്ണാര്‍ക്കാട് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതി യെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും മധുവിന്റെ […]

Kerala

മധു വധക്കേസ്; മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്

അട്ടപ്പാടി മധു കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്. രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയവരെ വിസ്തരിക്കും. മണ്ണാര്‍ക്കാട് എസ് എസ്ടി കോടതിയുടേതാണ് വിധി. കേസ് ഫയലിന്റെ ഭാഗമാകേണ്ട രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിളിച്ചു വരുത്തണമെന്നാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരുടെ അന്വേഷ റിപ്പോര്‍ട്ടുകളാണ് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഏഴാം തീയതിക്ക് മുമ്പ് മജിസ്റ്റീരിയല്‍ അന്വേഷണ […]

Kerala

അട്ടപ്പാടി മധുകൊലക്കേസ്; മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വാദം

അട്ടപ്പാടി മധുകൊലക്കേസിലെ മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് മണ്ണാർക്കാട് വിചാരണക്കോടതിയിൽ വാദം നടക്കും. മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ, ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കേസ് രേഖയ്ക്ക് ഒപ്പം വേണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കോടതിയുടെ സമയം കളയാനേ ഹർജി ഉപകരിക്കൂ എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോൾ വ്യക്തമാക്കിയിരുന്നു. എവിഡൻഷ്യറി വാല്യു ഉള്ള റിപ്പോർട്ട് കേസ് […]