Kerala

പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം.

Kerala

അട്ടപ്പാടിയിൽ കഴിഞ്ഞ 7 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ

ആടിയുലഞ്ഞ തൂക്കുപാലത്തിലൂടെ, കുഞ്ഞിന്റെ മൃതദേഹമേന്തി ഊരിലേക്ക് പോയ ഈ അച്ഛനെ നമ്മൾ മറക്കാനിടയില്ല.ജൂലൈ 11നാണ് മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദന്പതികളുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചതിന്റെ കാരണം ഇന്നും അജ്ഞാതം…ഇത് അയ്യപ്പന്റെ മാത്രം അവസ്ഥയല്ല. രേഖയിൽ പെടാതെ പോകുന്ന ശിശുമരണം ഊരിന് പുത്തരിയല്ലാതായി കഴിഞ്ഞു. അട്ടപ്പാടിയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങളാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ പദ്ധതിയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ വർഷം 420 ഗർഭിണികളിൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തിയത് 328 പേരെയാണ്. ട്വന്റിഫോർ അന്വേഷണം തുടരുന്നു. 2013 […]

Kerala

ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

അട്ടപ്പാടി ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ നിയമസഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിലെത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ചോദ്യോത്തരവേളയിൽ ഇന്ന് ഗതാഗത മന്ത്രി ആൻറണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും. കൊച്ചിയിലെ ടൂറിസം ആക്ഷൻ പ്ലാൻ സംബന്ധിച്ച് ടിജെ വിനോദും വിശ്വകർമ വിഭാഗത്തിൻ്റെ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യത്തിൽ പ്രമോദ് […]