അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആന ആനക്കയത്ത് നിൽക്കുന്ന ചിത്രം പുറത്തു വന്നതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തുമ്പിക്കൈ മുക്കാൽ ഭാഗത്തോളം മുറിഞ്ഞ നിലയിലാണ് കാട്ടാന.
Tag: ATHIRAPPILLY
പീഡന ശ്രമം; അതിരപ്പിള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ ആണെന് പൊലീസ് പറഞ്ഞു. മാസങ്ങളായി ഇയാൾ പരാതികാരിയോട് അപമര്യാദയായി പെരുമാറുകയും വാട്സ്ആപ്പ് വഴി അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.
അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും
ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സഹാചര്യത്തിലാണ് തീരുമാനം. അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും […]
അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും; മന്ത്രി എ.കെ ശശീന്ദ്രൻ
അതിരപ്പിള്ളിയിൽ രക്ഷപ്പെട്ട ആനയുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട് തേടിയതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദമായ റിപ്പോർട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി 24നോട് പറഞ്ഞു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ചികിത്സ അവശ്യമെങ്കിൽ അതും നൽകും. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായാണ് നിഗമനം. ആനയുടെ കരച്ചില്‍ […]
അതിരപ്പള്ളിയിൽ നിന്ന് ഡിഎഫ്ഒ അനധികൃതമായി മരംമുറിച്ചെന്ന് കണ്ടെത്തൽ
അതിരപ്പള്ളിയിൽ നിന്ന് ഡിഎഫ്ഒ അനധികൃതമായി മരംമുറിച്ചെന്ന് കണ്ടെത്തൽ. പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി പ്രസാദിനെതിരെയാണ് ആരോപണം. സംഭവത്തിൽ കഴമ്പുണ്ടെന്ന് സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്. പ്രസാദിനെതിരെ വിശദമായ അന്വേഷണം വേണമെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ടിൻ്റെ പകർപ്പ് ട്വൻ്റിഫോറിനു ലഭിച്ചു. വിഡിയോ ചിത്രീകരണമെന്ന വ്യാജേനയായിരുന്നു മരംമുറി. രണ്ട് തേക്ക് മരങ്ങളാണ് ജി പ്രസാദ് മുറിച്ചത്. എന്നാൽ, വിഡിയോ ചിത്രീകരിക്കുന്നതിനോ മരം മുറിക്കുന്നതിനോ ഉള്ള അനുമതി […]