Kerala

നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും

ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എം.എൽ.എ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ […]

Kerala

സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും അനുമതിയില്ല; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും സ്പീക്കർ നിയമസഭയിൽ അവതരണാനുമതി നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത് ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ മയ്യലിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോർ നൽകിയ സ്വീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ […]

Kerala

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; സഭ ഇന്നും പ്രക്ഷുബ്ധമായേക്കും

നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച സി.എ.ജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും പതിനാലാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ഇന്നവസാനിക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച സി.എ.ജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും. സർക്കാരിനെതിരായകേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ അക്കമിട്ട് നിരത്തിയായിരിക്കും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകാശാല ബില്ലും […]