Kerala

കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും; അന്തിമ തീരുമാനം ഇന്നത്തെ സ്ക്രീനിങ് കമ്മിറ്റിയിൽ

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ഡൽഹിയിൽ ചേരും. എം.പിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സാധ്യത പട്ടികക്ക് അന്തിമ രൂപം നൽകുന്നത്. ശേഷം നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും. സ്ഥാനാർഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. ഇന്നും തുടരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. […]

Kerala

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് കെ.സി ജോസഫ്

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയം ജില്ലയില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഇരിക്കൂറില്‍ മത്സരിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. താന്‍ ഇരിക്കൂറില്‍ നിന്ന് മാറുന്നത് മലബാറിലെ നേതാക്കള്‍ക്ക് അവസം നല്‍കാനാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ചെറിയ ക്ഷീണം മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ടുപോയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്ര വന്‍ വിജയമായിരുന്നു. സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു. ഈ […]