ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്‌സ് ആന്റ് കണ്‍ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്‌ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതോടെ 1958ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ നിബന്ധനകള്‍. തിങ്കളാഴ്ചയാണ് പുതിയ […]
Tag: assembly
വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് […]
ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനിൽകുമാർ, മനോജ്കുമാർ എന്നിവരാണ് പരോളിൽ കഴിയവേ ക്രിമിനൽ കേസിൽ പ്രതികളായത്. ഒരു കലണ്ടർ വർഷത്തിൽ 60 ദിവസത്തെ സാധാരണ അവധിക്കും 45 ദിവസത്തെ അടിയന്തര അവധിക്കും പ്രതികൾക്ക് അർഹതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2016 മുതൽ പ്രതികൾക്ക് അനുവദിച്ച പരോളിന്റെ കണക്ക് […]
കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണവും അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവരും. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം. ശബരിനാഥിൻ്റെ അറസ്റ്റിന് വഴിയൊരുക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത. […]
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് വീണ്ടും ചേരും
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.ഐ.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ […]
മത്സ്യസമ്പത്ത് കുറയുന്നു, കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കി മത്സ്യലഭ്യത വർദ്ധിപ്പിക്കുകയാണ്; മന്ത്രി സജി ചെറിയാൻ
കടൽ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. കടലിന്റെ അടിത്തട്ടിൽ കൃത്രിമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ പായലുകൾ നിർമ്മിച്ച് നിക്ഷേപിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറുച്ചി, പൂന്തുറ, ബീമാപള്ളി, കൊച്ചുതുറ, വലിയതുറ, പൂവാർ, പുതിയ തുറ തുടങ്ങിയ തീരമേഖലകളിൽ 2730 കൃത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം […]
‘വീട്ടിൽ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ?. മകളെപ്പറ്റി പറഞ്ഞത് പച്ചക്കള്ളം’; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമർശത്തിൽ യുഡിഎഫ് അംഗം മാത്യു കുഴൽനാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘മാത്യു കുഴൽനാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാൽ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകൾ മെന്റർ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങൾ പറയരുത്. അത്തരം കാര്യങ്ങൾ മനസിൽ വെച്ചാൽമതി. […]
എംപി ഓഫിസ് ആക്രമണവും സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും; ഇന്നും സഭ പ്രക്ഷുബ്ദമാകും
നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതിനിടെ പ്രതിപക്ഷ എം.എൽ.എമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി അസാധാരണമായ പ്രതിഷേധങ്ങൾക്കും നടപടികൾക്കുമാണ് നിയമസഭ ഇന്നലേ വേദിയായത്. ഇതിന്റെ തുടർച്ച ഇന്നും ആവർത്തിക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉയർത്തിയേയ്ക്കും. കേന്ദ്ര ഏജൻസികൾ […]
‘നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചു’ : മുഖ്യമന്ത്രി
നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ നടപടി നിർത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയെന്നും എന്നാൽ ആ അടിയന്തര പ്രമേയ വിഷയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ആവർത്തിച്ചു ചോദിച്ചു. പക്ഷേ പ്രതിപക്ഷം പ്രതികരിച്ചില്ല. ചോദ്യോത്തര വേള പൂർണമായും തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. എന്തിനാണ് ചോദ്യോത്തര വേള […]
മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ
മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. […]