Kerala

ബംഗാളിലും അസമിലും പരസ്യപ്രചാരണം ഇന്നവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാൾ

പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. മാർച്ച് 27 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ബംഗാളിൽ കേന്ദ്ര മന്ത്രിമാരായ അമിത്ഷായും രാജ്നാഥ് സിങും ഇന്ന് പ്രചാരണത്തിനെത്തും. 294 സീറ്റുകളുള്ള ബംഗാളിലെ 30 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുരുലിയ, ബങ്കുര, ജാർഗ്രാം, പൂർവ്വ മിട്നാപുർ, പശ്ചിമ മിട്നാപുർ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട മത്സരം. തൃണമൂൽ കോൺഗ്രസ്‌, ബിജെപി, കോൺഗ്രസ്‌- […]

India

ബംഗാളില്‍ സി.എ.എ മുഖ്യ പ്രചാരണായുധം; അസമില്‍ ഒരക്ഷരം മിണ്ടാതെ അമിത് ഷാ

അസമില്‍ പൗരത്വ ഭേദഗതി നിയമ(സി.എ.എ)ത്തെ കുറിച്ച് ഒന്നും സംസാരിക്കാതെ കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് അമിത് ഷാ. സി.എ.എക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. തദ്ദേശീയരെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.എ.എ എന്നാണ് അസമിലെ ജനങ്ങളുടെ വാദം. നുഴഞ്ഞുകയറ്റിമില്ലാത്ത, പ്രളയമില്ലാത്ത അസം ആണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിയും സഖ്യകക്ഷികളും തന്നെ അസമില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. അസമിലെ തദ്ദേശീയരായ ജനതയുടെ വികസനത്തിനും […]