ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh) സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് […]
Tag: asia cup
ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു; ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. (india srilanka asia cup) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട […]
ഏഷ്യാ കപ്പ്: ഇന്ത്യ-പാക്ക് പോരാട്ടത്തിന് മാത്രം റിസർവ് ദിനം; വിചിത്രമായ പ്രസ്താവനയുമായി ശ്രീലങ്കയും ബംഗ്ലാദേശും
കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് സൂപ്പർ 4 പോരാട്ടത്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റിസർവ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബദ്ധവൈരികളുടെ പോരാട്ടത്തിന് മഴ ഭീഷണിയാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. എല്ലാ സൂപ്പർ 4 മത്സരങ്ങളും കൊളംബോയിൽ നടക്കുമ്പോൾ, ഒരു മത്സരത്തിന് മാത്രമായി എങ്ങനെ റിസർവ് ഡേ അനുവദിക്കുമെന്ന ചോദ്യവുമായി മറ്റ് ടീമുകളുടെ […]
‘കണക്കിലെ കളിയെപ്പറ്റി ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല’; ശ്രീലങ്കക്കെതിരായ പരാജയത്തിൽ പ്രതികരിച്ച് അഫ്ഗാൻ പരിശീലകൻ
ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ പരാജയപ്പെട്ടതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്താൻ പരിശീലകൻ ജൊനാതൻ ട്രോട്ട്. ശ്രീലങ്ക മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 37.4 ഓവറിൽ 289 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 37.1 ഓവറിൽ 292 റൺസ് നേടിയാൽ അഫ്ഗാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമായിരുന്നു. ഇതിനൊപ്പം 38.1 ഓവറിൽ 297 വരെ നേടിയാലും അവർ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിൽ സൂപ്പർ ഫോറിലെത്തുമായിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങളെ ആരും അറിയിച്ചില്ലെന്നും 37.1 ഓവറിൽ വിജലയക്ഷ്യം മറികടന്നാൽ മാത്രമേ […]
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്. അഫ്ഗാനെ തോല്പിച്ചും ശ്രീലങ്കയോട് പരാജയപ്പെട്ടുമാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. ശ്രീലങ്കക്കെതിരെ 164 റൺസിന് ഓളൗട്ടായ ബംഗ്ലാദേശ് അഫ്ഗാനെതിരെ 334 റൺസ് നേടി. ആദ്യ കളി 89നും രണ്ടാമത്തെ കളി […]
23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ; രോഹിതിനും ഗില്ലിനും ഫിഫ്റ്റി
നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിൽ 62 പന്തിൽ […]
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ടോസ്, നേപ്പാൾ ആദ്യം ബാറ്റ് ചെയ്യും; ബുംറയ്‌ക്ക് പകരം ഷമി ടീമിൽ
ഏഷ്യാ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തി. അതേസമയം നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി. India (Playing XI): Rohit Sharma(c), Shubman Gill, […]
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ
ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും […]
ഇന്ത്യ പാകിസ്താനിൽ കളിക്കില്ല; ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് […]
ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും […]