Kerala

ബിജെപിയെ പോലെ അടിത്തട്ടില്‍ ‘മാര്‍ക്കറ്റിംഗ്’ വേണം; അശോക് ഗെഹ്‌ലോട്ട്

ബിജെപിയെപ്പോലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ അതിന്റെ നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും ഗെലോട്ട് പറഞ്ഞു. പാര്‍ട്ടി ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാല്‍ താഴെത്തട്ടില്‍ ബിജെപി ചെയ്യുന്നതുപോലെ ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ അശോക് ഗെഗ്‌ലോട്ട് വ്യക്തമാക്കി. ‘നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്.നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ […]

National

ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം

ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയുള്ള കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സമ്മർദ്ദമെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്ഥാന് 1736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി. ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി […]

India

കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്‍റെ എതിരാളികളെന്ന് ഗെഹ്‍ലോട്ട്

ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ട്. ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.

India Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍

വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും. ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള 5 അംഗ […]

India National

‘ലവ് ജിഹാദ്’ ബി.ജെ.പി നിർമ്മിതം; മതസൗഹാർദ്ദം തകർത്ത് രാജ്യത്തെ വിഭജിക്കുകയാണ് ലക്ഷ്യമെന്ന് അശോക് ഗെഹ്‍ലോട്ട്

രാജ്യത്തെ വിഭജിക്കുവാനും മതസൗഹാർദ്ദം തകർക്കുവാനും ലക്ഷ്യം വെച്ച് ബിജെപി നിർമിച്ച പദമാണ് ‘ലവ് ജിഹാദ്’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് . “വിവാഹം പൂർണ്ണമായും ഒരു വ്യക്തിയുടെ അവകാശമാണ്. അതിനെ നിയമം കൊണ്ട് നിയന്ത്രിക്കുന്നത് തീർത്തും ഭരണഘടനാവിരുദ്ധമാണ്. ജിഹാദിന് പ്രണയത്തിൽ യാതൊരു സ്ഥാനവുമില്ല”. ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു. ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങൾ രാജ്യത്തെ മതസൗഹാർദ്ദത്തെ തകർക്കുവാനും സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാൻ സാധിക്കുകയുള്ളു. പൗരന്മാർക്കിടയിൽ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്ഥയെ നിരാകരിക്കുന്നതാണ് അത്തരം […]