HEAD LINES Kerala

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോ​ഗമന നിലപാടുകൾ അം​ഗീകരിക്കുമെന്നും ഇപി‍ ജയരാജൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺ​ഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺ​ഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്ന് ഇപി ജയരാൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം […]

Kerala

കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന്; ആര്യാടൻ ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും

കെപിസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. ( Aryadan Shaukat will appear before the disciplinary committee today to give explanation ) പലസ്തീൻ ഐക്യദാർഢ്യ സംഗമം പാർട്ടി വിരുദ്ധമോ വിഭാഗീയ പ്രവർത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതേ നിലപാട് തന്നെ അച്ചടക്ക സമിതിക്ക് […]

HEAD LINES Kerala

‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

കെപിസിസിയുടെ അന്ത്യശാസനം മറികടന്ന് എ ഗ്രൂപ്പിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. വൈകുന്നേരമാണ് പരിപാടി നടക്കുക. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിെന തഴഞ്ഞെന്ന ആരോപണം ആര്യാടന്‍ ഫൗണ്ടേഷന്‍ ഉന്നയിച്ചിട്ടുമുണ്ട്. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഏഴോളം ഡിസിസി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് […]

Entertainment

സെൻസർ ബോർഡ് അംഗത്തിന്‍റെ അധിക്ഷേപം: നിയമ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

വർത്തമാനം സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യം. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ […]