India National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് […]

Kerala

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീൻ എം.എൽ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. […]

Kerala

ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍

”ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത്​ സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്​. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ​ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല” ഡല്‍‍ഹി കലാപത്തിന് ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി ഡല്‍‌ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ യൂണിറ്റ് ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ”പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്​ പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതി​ന്‍റെ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ […]

India National

സുശാന്ത് സിംഗിന്റെ മരണം: പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായ് സൂചന. ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ അനുമാനങ്ങൾ വിലയിരുത്തനാണ് എയിംസിന്റെ ശ്രമം. അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യൽ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സുശാന്തിന്റെ […]

India National

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം […]

Entertainment

റിയ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു; നടിയെ അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്‍റെ പിതാവ്

കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് കാരണം നടി റിയ ചക്രവര്‍ത്തിയാണെന്ന് ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.കെ സിംഗ്. അവള്‍ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് റിയയെ അറസ്റ്റ് ചെയ്യണമെന്ന് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിയ മാധ്യമശ്രദ്ധ നേടാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും […]

India National

ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ഹർജിയിൽ അഭിഭാഷകൻ ആരോപിക്കുന്നു. യുവാക്കളെ ആകർഷിക്കുന്നതിനായി കോലിയെയും തമന്നയെയും പോലുള്ള സെലബ്രിറ്റികളെ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവരെ ഉപയോഗിച്ച് ആപ്പുകൾ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അതു കൊണ്ട് തന്നെ […]