രാമനാട്ടുകര കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് നോട്ടിസ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുന്നുണ്ട്. കൊവിഡ് മരണ നിരക്കിലെ അവൃക്തതകള്‍ക്ക് ആരോഗ്യമന്ത്രി മറുപടി നല്‍കും. അതേസമയം ഇന്നേ ദിവസത്തെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. ആറ് ദിവസം […]