Kerala

ആരിഫ് അപമാനിച്ചത് തൊഴിലാളികളെ, പരാമര്‍ശം വേദനിപ്പിച്ചു: അരിത ബാബു

എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. അരിതയുടെ പ്രതികരണം ഇങ്ങനെ.. ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ […]

Kerala

‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. “ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണം” എന്നാണ് ആരിഫ് പറഞ്ഞത്. യുഡിഎഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ […]

Kerala

അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശുമായി നടൻ സലീംകുമാർ കായംകുളത്തെത്തി

യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നടൻ സലീംകുമാർ നല്‍കി. അരിതാ ബാബു മത്സരിക്കുന്ന കായംകുളത്തെത്തിയാണ് താരം തുക കൈമാറിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശപത്രിക സമർപ്പണത്തിലും സലീം കുമാര്‍ പങ്കെടുത്തു. മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അരിതാ ബാബു പത്രിക സമര്‍പ്പിച്ചത്. അരിതക്ക് വിജയാശംസകൾ നേർന്ന സലീം കുമാര്‍ പ്രവർത്തകർക്ക് നിർദേശങ്ങൾ കൂടി നൽകിയതിന് ശേഷമാണ് കായംകുളത്ത് നിന്ന് മടങ്ങിയത്. അരിതാ ബാബുവിന്‍റെ സ്ഥാനാർഥിത്വത്തെ തുടർന്ന് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി നേതാക്കളും പത്രികസമർപ്പണത്തിനെത്തിയിരുന്നു. നിയമസഭാ […]

Kerala

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ […]