അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യ സംഘത്തിലെ രണ്ടാമത്തെ കുങ്കി ആന ഇടുക്കിയിൽ എത്തി. സൂര്യൻ എന്ന കുങ്കിയാനയാണ് വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ ഇന്ന് പുലർച്ചയോടെ എത്തിയത്. വയനാട് ആർആർടി റെയ്ഞ്ച് ഓഫീസർ രൂപേഷിൻറെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്. മുൻപ് പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള ആനയാണ് സൂര്യൻ. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകളും […]
Tag: arikomban
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്
ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്. ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കി അന ഇന്ന് ഇടുക്കിയിൽ എത്തും. വരും ദിവസങ്ങളിലായി മൂന്ന് കുങ്കിയാനുകളും 26 അംഗ ആർ ആർ ടി സംഘവും ഇടുക്കിയിലെത്തും. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം റേഷൻ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി അരികൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവികുളത്ത് നടക്കും. 24-ന് […]
വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ലോറി തകര്‍ത്ത് അരിയും പഞ്ചസാരയും ഭക്ഷിച്ചു
ഇടുക്കി പൂപ്പാറ തലകുളത്ത് വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറിക്ക് നേരെയാണ് ഒറ്റയാൻ പാഞ്ഞടുത്തത്. ലോറി തകര്‍ത്ത് ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.