Kerala

എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേസെടുക്കാത്തതില്‍ […]

National

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി ആരിഫ് മുഹമ്മദ് ഖാൻ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നിയമവിദഗ്ദൻ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവിൽ കോഡ് നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തൽ. അരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർ.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്. രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയ്ക്ക് ഒപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നുണ്ട്. വെങ്കയ്യ നായിഡുവും, […]

Kerala

ഡി-ലിറ്റ് വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: ഗവർണർ

ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന സ്വാ​ഗതാർഹമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ​ഗവർണർ വ്യക്തമാക്കി. കേരള സർവകലാശാല വി സിയുടെ നടപടികൾ ക്രമരഹിതമെന്ന് ഗവർണർ ആരോപിച്ചു. അച്ചടക്കരാഹിത്യവും അക്കാദമിക നിലവാരത്തകർച്ചയും വച്ചുപൊറുപ്പിക്കാനാവില്ല. ലഭിച്ച കത്തുകളിൽ തൃപ്തിയുണ്ട്. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയാറല്ല. കേരള സർവകലാശാല […]

Kerala

രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തു; സ്ഥിരീകരിച്ച് ഗവര്‍ണര്‍

രാഷ്ട്രപതിക്ക് ഡി- ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വി സി തന്നെ ധിക്കരിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ […]

Kerala

ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവി ഏല്‍പ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. ‘സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിര്‍മാണം […]

Kerala

സമ്മര്‍ദത്തിന് വഴങ്ങേണ്ട ആളല്ല ഗവർണർ; കോടിയേരി

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. കാലടിയില്‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവര്‍ണറാണ്. എന്നാൽ ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ക്കണം. ചാന്‍സലര്‍ പദവി ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. […]

Kerala

ഗവർണർപദവി ആഡംബരം; ഗവര്‍ണര്‍ മാന്യത ലംഘിച്ചു; കാനം

ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു എന്നും ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Kerala

സ്ത്രീ സുരക്ഷിത കേരളം; ഗവർണർ ആരിഫ് ഖാൻ ഇന്ന് ഉപവാസമിരിക്കും

സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമിരിക്കും.രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഇന്ന് ഉപവാസ സമരം നടക്കുക. കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് […]