കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം. ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ അർജന്റീന ബ്രസീലുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ.
Tag: Argentina
കോപ്പ അമേരിക്ക: ഒരു ഗോളിൽ കടിച്ചുതൂങ്ങി അർജന്റീന
കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാഗ്വെയെ കീഴടക്കിയത്. കളിയിൽ മികച്ചുനിന്നത് പരാഗ്വെ ആണെങ്കിലും തുടക്കത്തിൽ നേടിയ ഒരു ഗോൾ ലീഡ് സംരക്ഷിച്ച് അർജൻ്റീന ജയം ഉറപ്പിക്കുകയായിരുന്നു. 10ആം മിനിട്ടിൽ പപ്പു ഗോമസ് ആണ് അർജൻ്റീനക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഈ ജയത്തോടെ അർജൻ്റീന പരാജയം അറിയാത്ത 16 മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റവുമായാണ് അർജൻ്റീന ഇന്ന് […]
മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി
ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു ഫുട്ബോൾ മൈതാനങ്ങളിൽ ചാവേറുകളെ പോലെ ചിലരുണ്ട്, ചത്താലും വിടില്ലെന്ന് പറഞ്ഞ് എതിരാളികളെ തടഞ്ഞ് നിർത്തുന്നവർ. ആ ശ്രേണിയിലാണ് മഷറാനോയുടെ സ്ഥാനം. അനേകായിരം അർജന്‍റീനന്‍ ആരാധകരുടെ വീരപുരുഷനായിരുന്നു അയാൾ. ലോക കായിക പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ അനേകം നിമിഷങ്ങള്‍ നല്‍കി മഷറാനോ മൈതാനം വിടുകയാണ്. ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ […]
അഗ്നിപരീക്ഷ കടന്ന് അര്‍ജന്‍റീന; ഹാട്രിക്കടിച്ച നെയ്‍മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചു
ഫിഫ ലോകകപ്പ് യോഗത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന ബൊളീവിയെയും തോല്‍പ്പിച്ചു. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു. 2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്‍റെ മിന്നും ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്‍മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‍റെ തലവര മാറ്റിമറിച്ചത്. […]