വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം […]
Tag: aravind kejarival
‘കേന്ദ്രം ബ്രിട്ടീഷുകാരേക്കാള്‍ തരം താഴരുത്’കര്‍ഷക നിയമത്തിന്‍റെ പകര്‍പ്പ് കീറിയെറിഞ്ഞ് കെജ്‍രിവാള്‍
കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങളെ തള്ളി ഡല്‍ഹി നിയമസഭ. കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ കര്‍ഷക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു. നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. കര്‍ഷകര്‍ക്കായി പാസാക്കിയതല്ല ഈ ബില്ലെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ സഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണീ ബില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കെജ് രിവാളിനെ പിന്തുണച്ചുകൊണ്ട് എ.എ.പി അംഗങ്ങളായ മഹേന്ദ്ര ഗോയലും സോംനാഥ് ഭാരതിയും നിയമത്തിന്‍റെ പകർപ്പ് കീറിയെറിഞ്ഞുകൊണ്ട് കർഷക വിരുദ്ധ കരിനിയമങ്ങൾ സ്വീകരിക്കില്ലെന്ന് […]