ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്ചിതത്വം. 17 കോടി 39 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ പരിസരം കാടുകയറി. പുതിയ അധ്യായന വർഷം പ്രവർത്തനമാരംഭിക്കാൻ കഴിയും വിധമാണ് നിർമ്മാണം പൂർത്തീകരിച്ച് പട്ടികവർഗ്ഗ വകുപ്പിന് കൈമാറിയത്. കിഫ്ബി ഫണ്ടിൽനിന്ന് 17കോടി 39 ലക്ഷം രൂപ ചിലവഴിച്ചാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ കെട്ടിടം നിർമ്മിച്ചത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി അത്യാധുനിക നിലവാരത്തിലാണ് നിർമ്മാണം […]