Kerala

അറയ്ക്കല്‍ ബീവി അന്തരിച്ചു

അറയ്ക്കല്‍ രാജകുടുംബത്തിനെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി അന്തരിച്ചു. 87 വയസായിരുന്നു.സംസ്‌കാരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. അറയ്ക്കല്‍ മ്യൂസിയത്തിന്റെ ഭരണാധികാരി കൂടിയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ തറവാട്ടില്‍ ഏറ്റവും മുതിര്‍ന്ന പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇത്തരത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അധികാര കൈമാറ്റം നടക്കുന്നു എന്നതാണ് അറയ്ക്കല്‍ രാജവംശത്തിന്റെ പ്രത്യേകത. സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് 2019 മെയിലാണ് […]