World

അറബിക്കടലിൽ കപ്പൽ തട്ടിയെടുക്കാൻ ശ്രമം: ചെറുത്ത് ഇന്ത്യൻ നാവികസേന

അറബിക്കടലിൽ മാൾട്ടയിൽ നിന്നുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന […]

National

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ […]

India

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 18 വരെ മഴ ശക്തമായി തുടരും. ( arabian sea low pressure ) അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ […]

World

അറബിക്കടലെ ന്യൂനമര്‍ദം ‘ടൌട്ട’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതി ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ ൮൦ കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ […]