Kerala

പൊതുമേഖല ബാങ്കുകള്‍ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു

എസ്.ബി.ഐക്ക് പിന്നാലെ മറ്റു പൊതുമേഖല ബാങ്കുകളും ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു. ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പതിനായിരക്കണക്കിന് തൊഴിലന്വേഷകരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ക്ലറിക്കല്‍ തസ്തികകളിലേക്ക് 15,000 രൂപ സ്റ്റൈപന്‍റിന് അപ്രന്‍റിസുകളെ നിയമിക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റു ബാങ്കുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ അപ്രന്‍റിസ് നിയമന നടപടികളിലേക്ക് നീങ്ങാനാണ് മറ്റു […]