HEAD LINES Kerala

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള […]

Kerala

‘കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പൊലീസുദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ആവശ്യമുണ്ട്. തങ്ങളെ എ.എസ്.ഐ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പൊലീസ് കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകർക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ വിഷ്ണു ആരോപിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചെടുത്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. […]

Kerala

കോടതിവിധി ദൗർഭാഗ്യകരം; അംഗീകരിക്കാൻ പറ്റാത്ത വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ ഐ പി എസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും, 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് മുൻ എസ് പി എസ് ഹരിശങ്കർ ഐ പി എസ് വ്യക്തമാക്കി. കേസിൽ സർക്കാർ അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ […]

Kerala

കണ്ണൂർ വി സി നിയമനം; ഉത്തരവിനെതിരെ അപ്പീൽ

കണ്ണൂർ വി സി പുനർനിയമനത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ. പുനർനിയമനത്തിൽ ചട്ടലംഘനം ഇല്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ. നിയമനം ശരിവച്ച നടപടിക്കെതിരെയാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി […]