India

2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു

മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്‌പെക്‌ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ […]

Kerala

ശബരിമല വിഷയം; കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം പറഞ്ഞു. ഭക്തരെ കബളിപ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ലെന്നും ഖേദപ്രകടനം ആത്മാർത്ഥമെങ്കിൽ ഇനി ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഉറപ്പ് തരണമെന്നും കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സുപ്രിംകോടതിയിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്ന് ഇടത് പക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ ഇതിനെ പുച്ഛിച്ചു തള്ളുമെന്നും പന്തളം കൊട്ടാരം പറയുന്നു.