കോളജ് യൂണിയൻ ഉത്ഘാടനവേദിയിൽ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം […]
Tag: Aparna Balamurali
‘ഇനിയും ഒരുപാട് പഠിക്കാനുണ്ട്; ഒരുപാട് നല്ല സിനിമകൾ ചെയ്യണം’;അപർണ ബാലമുരളി
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വളരെയധികം സന്തോഷമുണ്ട് വലിയൊരു എക്സ്പീരിയൻസായിരുന്നു തമിഴ് സിനിമയിലേതെന്ന് മികച്ച നടിക്കുള്ള അവർഡ് ലഭിച്ച അപർണ ബാലമുരളി. ഡയറക്ടർ സുധാ മാഡത്തിനോടാണ് നന്ദി അറിയിക്കുന്നത്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഒരുപാട് നല്ല സിനിമകൾ ചെയ്യണം. തമിഴ് പഠിച്ചെടുത്തത് ട്രെയിനിങ്ങിലൂടെയായിരുന്നു. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ഡയറക്ടറിനോടും നായകനോടും ഒരുപാട് നന്ദി പറയാനുണ്ട്. കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ് ഈ അവർഡെന്ന് അപർണ ബാലമുരളി പറഞ്ഞു . 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. […]
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി; കൈനിറഞ്ഞ് മലയാളം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച […]
എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട
സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. മികച്ച പ്രകടനമാണ് സൂര്യയും അപര്‍ണയും കാഴ്ച വച്ചിരിക്കുന്നതെന്ന് വിജയ് ട്വിറ്ററില്‍ കുറിച്ചു. ”സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു. ആമസോണ്‍ […]