ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വസതികളില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം. ഇന്ന് ഉച്ചക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും പ്രത്യക്ഷമായിത്തന്നെ വളരെ കടുത്ത ഭാഷയില്‍ ഇരുവരും മുമ്പ് വിമര്‍ശിച്ചിരുന്നു. പൌരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം […]