കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സി.സിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. […]
Tag: ANTONY RAJU
കെ.എസ്.ആർ.ടി.സി ബംഗളുരു സർവ്വീസുകൾ ഞാറാഴ്ച മുതൽ; മന്ത്രി ആന്റണി രാജു
കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും. അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക […]
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധർ മാത്രം; മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള […]