Kerala

നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന […]

Kerala

പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്; കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം

ഈ മാസം പത്തിന് ശമ്പളം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. 10ന് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗതാഗതമന്ത്രി പത്തിന് ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നത്. ജീവനക്കാരുടെ പണിമുടക്ക് മൂലം 4 കോടി രൂപ നഷ്ടമുണ്ടായെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പള വിതരണത്തിനായി കെടിഡിസിയില്‍ നിന്ന് വായ്പയെടുക്കാനും കെഎസ്ആര്‍ടിസി ശ്രമിച്ച് വരികയാണ്. 10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് […]

Kerala

കെഎസ്ആര്‍ടിസി സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും: ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനങ്ങളിലേക്ക് പോകേണ്ടി വരും. 10 തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നടക്കുന്ന സമരം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടു. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ഇന്ന് ചർച്ച നടത്തും

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയിൽ […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി യൂണിയനുകളുമായി ചർച്ച നടത്തും

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും . ശബളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻ്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെമെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചക്ക് ഐഎൻറ്റിയുസി യൂണിയനും വൈകുന്നേരം ബിഎംഎസ് യൂണിയനുമായുമായാണ് ചർച്ച. മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായിട്ടാണ് വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ അഭിപ്രായം. എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് […]

Kerala

കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം നാളെ മുതൽ; ആന്റണി രാജു

കെ.എസ്.ആർ.ടി.സി യിൽ നാളെ മുതൽ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 48 ദിവസമായി. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ […]

Kerala

വിവാദ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. മന്ത്രിമാരായ എംവി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജിആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ […]

Kerala

ഓട്ടോ മിനിമം ചാര്‍ജ്; ഗതാഗത വകുപ്പിന്റെ ഉന്നതല യോഗം

സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്. […]

Kerala

ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും

ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ […]