HEAD LINES Kerala

തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹര്‍ജി. കഴിഞ്ഞ തവണ കേസില്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു. 33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി […]

Kerala

കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. (checking on tourist bus will continue- antony raju) വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി […]

Kerala

ഗുരുതര വാഹന അപകടങ്ങളില്‍ പ്രതികളായ ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും; മന്ത്രി ആന്റണി രാജു

ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് […]

Kerala

‘ഡ്രൈവര്‍മാരുടെ പശ്ചാത്തലം പ്രധാനം; ടൂര്‍ പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ നല്‍കണമെന്ന് ആന്റണി രാജു

വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. അപകടത്തില്‍ ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ താമസം നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. കാറിനെ ഓവര്‍ടേക് ചെയ്ത ടൂറിസ്റ്റ് ബസ്, മുന്‍പില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ […]

Kerala

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ അംഗീകൃത യൂണിയനുകളുമായി നിര്‍ണായക യോഗം നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം നല്‍കി. കൂപ്പണ്‍സിസ്റ്റം ജീവനക്കാരില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്ന് മന്ത്രി പറഞ്ഞു. രാവിലെ 10 30 മുതലാണ് യോഗം ആരംഭിക്കുക. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാനാണ് ആലോചന. കൂലിക്ക് പകരമായി നല്‍കുന്ന കൂപ്പണ്‍ വാങ്ങില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജീവിക്കാന്‍ […]

Kerala

പിതാവിൻ്റെ മരണം: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മകൻ, കർശന നടപടി എടുക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ. ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് നേരിട്ടത്. ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും, ബസിൽ നിന്നും ഇറങ്ങിയത് കത്തിയുമായാണെന്നും ഫർഹാൻ പറഞ്ഞു. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ്‌ ഹോൺ മുഴക്കി. അൽപ്പം കഴിഞ്ഞ് […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായുള്ള മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 9:30ക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകള്‍ അറിയിക്കും. പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് […]

Kerala

കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് യോഗം വിളിച്ച് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി എംഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. […]

Kerala

കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.(transport minister seeks report on ksrtc service) നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി […]

Kerala

ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു

കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം […]