ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ. കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഒരു […]
Tag: Antigen Test
സംസ്ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍
സംസ്ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടുന്നു. കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങുകളിൽ പരിശോധനക്ക് ബൂത്തുകൾ സ്ഥാപിക്കും. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാകുന്നവരിൽ രോഗലക്ഷണമുള്ളവർ മാത്രം ആർടിപിസിആർ ടെസ്റ്റ് ചെയ്താൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഐസിഎംആറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ആന്‍റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. രോഗവ്യാപനം കൂടുന്ന ഈ സാഹചര്യത്തില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് വരാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ആന്‍റിജന്‍ പരിശോധന കൂട്ടാന്‍ ഐസിഎംആര്‍ ആവശ്യപ്പെട്ടത്. ഇതിനോടനുബന്ധിച്ച് പരിശോധന ബൂത്തുകള്‍ പ്രദേശങ്ങളില്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന […]
ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകൾ, സ്ട്രിപ്പുകൾ, പഞ്ഞി, മരുന്ന് കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ […]
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു
സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 രൂപ, ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കൂടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.