നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുൻകൂർ ജാമ്യം തേടി നടന്‍ ദിലീപ്. കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം പുരോഗമിക്കുന്നു. പ്രോസിക്യൂഷൻ നടപടികളെ എതിർത്ത് ജാമ്യാപേക്ഷയിൽ ദിലീപ്. ദിലീപിന് എതിരായ വാദങ്ങൾ ഗൗരവതരമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കോടതി പരിശോധിക്കുന്നു. കൂടുതൽ […]
Tag: anticipatory-bail
ഗൂഢാലോചന കേസ്; ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും; ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ വിലക്കില്ല
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന കേസിൽ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്. പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷൻ തന്നെ കോടതിയെ […]