ശബരിമല യുവതി പ്രവേശം, പൗരത്വഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. കുറ്റപത്രം നൽകിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിൻവലിക്കുക. കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിനും നിയമവകുപ്പിനും സർക്കാർ നിർദ്ദേശം നൽകി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ പേരിൽ അയ്യായിരത്തിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ നാമജപ ഘോഷയാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിസ്സാര കേസുകൾക്കൊപ്പം പോലീസിനെ ആക്രമിച്ചതും, സ്റ്റേഷന് നേരെ ബോംബെറിഞ്ഞതുമടക്കം ഗുരുതര സ്വഭാവമുള്ള കേസുകളും ഉൾപ്പെടുന്നുണ്ട്. […]
Tag: anti CAA protest
പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി: അസമില്‍ വിദ്യാര്‍ഥി പ്രതിഷേധം
പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോര്‍ഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് കാരണമാണെന്നും ഉടന്‍ നിയമം നടപ്പിലാക്കുമെന്നുമാണ് ജെ പി നദ്ദ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു. ജോര്‍ഹതിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. അവര്‍ […]
സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം: യുഎന്‍
സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ […]