Kerala

ഉത്തരക്കടലാസ് കാണാതായതിന് പിന്നിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.സർവകലാശാലയിലെ പല സിസിടിവികളും പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സർവകലാശാലയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാകാം ഉത്തര പേപ്പർ കാണാതായതിന് പിന്നിലെന്നാണ് സംശയമുണ്ട്. ഫോറൻസിക് സംഘവും സർവകലാശാലയിലെത്തി പരിശോധന നടത്തും. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകൾ ഇന്നലെ ഉച്ചയോടെ പരീക്ഷ വിഭാഗം ഓഫിസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സർവകലാശാല അധികൃതർ തന്നെയാണ് പേപ്പർ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവത്തിൽ […]