Kerala

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; ഇന്ന് നടപടിക്ക് സാധ്യത

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ ഇന്ന് നടപടിക്ക് സാധ്യത. ചീഫ് മാർഷലിൻറെ റിപ്പോർട്ടിന്മേലുള്ള നടപടി സ്‌പീക്കർ ഇന്ന് പ്രഖ്യാപിച്ചേക്കും. സഭാ ടി വിക്ക് സാങ്കേതിക പിന്തുണ നൽകുന്ന സ്വകാര്യ കമ്പനിയുടെ കരാർ റദ്ദാക്കിയേക്കുമെന്നും സൂചന. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി […]

Kerala

മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും. ( crime branch question anitha pullayil ) മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. മോൻസണിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും […]