Kerala

പൊലീസ് അന്വേഷണത്തിന് പുതിയമാർഗ രേഖ; കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച് ഡി ജി പി

പൊലീസ് അന്വേഷണത്തിന് പുതിയമാർഗരേഖ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ ഈ മാസം തീർക്കാൻ നിർദേശം. നിലവിലെ കേസുകളിൽ ഈ മാസം 31 നകം കുറ്റപത്രം നൽകണമെന്നും ഗാർഹിക വിഷയങ്ങളിലെ പരാതിയിൽ ഉടൻ എഫ്ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൊലീസുകാരുടെ മോശം പെരുമാറ്റത്തിൽ പരാതി ലഭിച്ചാൽ എസ് പി നേരിട്ട് അന്വേഷിക്കണമെന്നും ഡി ജി പി നിർദേശിച്ചു. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് […]

Kerala

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി. കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു. രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാൻ ഡിജിപി അനിൽ […]

Kerala

കമ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ്; പൊലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ നിയമിതരായ കമ്മ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പരിശീലനവിഭാഗം എ.ഡി.ജി.പി യോഗേഷ് ഗുപ്ത, ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടി, അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറും എക്സൈസ് വിജിലന്‍സ് എസ്.പിയുമായ മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു. വിദ്യാലയങ്ങളില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി അതത് സ്കൂളുകളിലെ അധ്യാപകരെയാണ് കമ്മ്യൂണിറ്റി ഓഫീസര്‍മാരായി നിയമിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 64 […]

Kerala

ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി

മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വ‍‍ർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന […]