ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു അപകടം. വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അംട്രാക്ക് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ സ്വദേശിയായ ഇയാൾ ന്യൂ ജഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് താമസിക്കുന്നത്. ഭാര്യയും 10 വയസുള്ള മകനുമുണ്ട്. നാട്ടിൽ 70 വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും ഇയാളുടെ സംരക്ഷണത്തിലായിരുന്നു. ശ്രീകാന്തിൻ്റെ കുടുംബത്തെ […]
Tag: Andhra Pradesh
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ
ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു. പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും […]
സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടൽ; ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുമായി ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്താണ് യോഗം. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരുരു കിലോ ജയ അരിയുടെ വില 35 രൂപയിൽ നിന്ന് 60രൂപയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില […]
അസാനി നാളെ ആന്ധ്രാതീരത്തേയ്ക്ക്; കേരളത്തിൽ കൂടുതൽ മഴ ലഭിക്കും
അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്ത് കരയിലേക്ക് പ്രവേശിക്കാൻ സാധ്യത. 70 മുതൽ 80 കിലോമീറ്റവർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര തമിഴ്നാട് തീരത്ത് അസാനിയുടെ ഫലമായി കനത്ത കാറ്റും മഴയും ഉണ്ടായി. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ […]
മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത
ആന്ധ്രാപ്രദേശിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻസ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചയോടെയാണ് പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. […]
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;
ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി […]
ആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം
ആന്ധ്രാ പ്രദേശിലെ ഏലുരൂവിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. ആറ് മരണം. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടത്തിലേക്ക് വഴിവച്ചത്. ഇന്ന് അർധരാത്രിയോടെയാണ് ആന്ധ്രാ പ്രദേശിലെ അക്കിരേഡിഗുടം എന്ന സ്ഥലത്തെ പോറസ് ലാബിലാണ് അപകടം സംഭവിച്ചത്. യൂണിറ്റ് നാലിലായിരുന്നു അപകടം നടന്നത്. 18 പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. ആറ് പേർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. 12 പേർ ആശുപത്രിയിലാണ്. മരിച്ചവരിൽ നാല്് പേർ ബിഹാർ സ്വദേശികളാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും […]
മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്ക് പത്തു ലക്ഷം; പ്രഖ്യാപനവുമായി ആന്ധ്രാ സര്‍ക്കാര്‍
കോവിഡ് മഹാമാരിയില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്തുലക്ഷം രൂപയിടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുട്ടിക്ക് 25 വയസ്സാകുമ്പോള്‍ ഇതിന്‍റെ കാലാവധി കഴിയും. ആറു ശതമാനമാണ് പലിശ. ഇത് കുട്ടിയുടെ രക്ഷികര്‍ത്താവിന് ലഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശില്‍ […]
ആന്ധ്രയില്‍ ദുരൂഹ രോഗം ബാധിച്ചത് 450ലധികം പേരെ
ആന്ധ്ര പ്രദേശിലെ എലുരുവില്‍ ദുരൂഹ രോഗം ബാധിച്ചവരുടെ എണ്ണം 450 കഴിഞ്ഞു. ശനിയാഴ്ച രാത്രി മുതലാണ് അബോധാവസ്ഥയില്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങിയത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ രോഗബാധിതരാവാന്‍ കാരണം തേടിയുള്ള അന്വേഷണം തുടരുകയാണ്. കീടനാശിനികളിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. വിവിധ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പല തലത്തിലുള്ള പരിശോധന നടത്തുന്നുണ്ട്. കൃഷിക്കും കൊതുക് നശീകരണത്തിനും ഉപയോഗിക്കുന്ന ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ […]
ആന്ധ്രയില്‍ ദുരൂഹരോഗം: ഒരാള്‍ മരിച്ചു, 292 പേര്‍ ആശുപത്രിയില്‍
ആന്ധ്ര പ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് ഒരാള്‍ മരിച്ചു. 292 പേരാണ് ആശുപത്രിയിലുള്ളത്. 45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ […]