Kerala Weather

തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍

India

എയർ ഇന്ത്യ ഹാംഗറുകള്‍ തകർന്നുവീണു; വിമാനം വെള്ളത്തിൽ, കൊൽക്കത്ത എയർപോർട്ടിലും നാശം വിതച്ച് ഉംപുൻ

ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ മരണംവിതച്ച് ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കൊടുങ്കാറ്റിൽ വെള്ളത്തിലായി കൊൽക്കത്ത വിമാനത്താവളം. ആറു മണിക്കൂർ നേരം 120 കി.മീ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിനെ തുടർന്നുണ്ടായ പെരുമഴ വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലാക്കി. എയർ ഇന്ത്യാ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് ഹാംഗറുകളുടെ മേൽക്കൂര തകർന്നുവീണു. നേരത്തെ മുൻകരുതൽ സ്വീകരിച്ചതിനാൽ യാത്രാ-കാർഗോ വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും ഒരു വിമാനം പകുതിയോളം വെള്ളത്തിൽ മുങ്ങി. […]

India National

കനത്ത നാശം വിതച്ച് ഉംപുന്‍: ബംഗാളിലും ഒഡീഷയിലുമായി 14 മരണം

ഉച്ചയോടെ കാറ്റിന്‍റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. Impact of #AmphanSuperCyclone bus is moving without a driver . Stay […]

Kerala Weather

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ഇന്നലെ മിക്ക ജില്ലകളിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പല സ്ഥലങ്ങളിലും മരങ്ങള്‍ […]

India Weather

ഉംപുൻ അതിതീവ്രമാകും: 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരും

രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങിലെ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ […]