ദേശീയ അന്വേഷണ ഏജൻസി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, എൻഐഎ ഡിജി എന്നിവരും യോഗത്തിൽ പങ്കെടുത്തു. […]
Tag: Amith Shah
കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര […]
കാശ്മീർ കൊലപാതകം; അമിത് ഷാ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
ജമ്മു കശ്മീരിലെ കൊലപാതകങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്തു. നോര്‍ത്ത് ബ്ലോക്കില്‍വച്ചാണ് ഇരുവരും പരസ്പരം കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര സഹമന്ത്രി, ഡോ ജിതേന്ദ്ര സിംഗ്, റോ മേധാവി എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കുൽഗാമിൽ മറ്റൊരു സാധാരണക്കാരനെ ഇന്നു കൊലപ്പെടുത്തിയിരുന്നു. രാജസ്ഥാൻ […]
അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 8 മരണം; പരീക്ഷകൾ മാറ്റി
അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലും മേഘാലയയിലും പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ […]
മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക്
പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ […]
തമിഴ് അറിയാത്തതില്‍ ക്ഷമ ചോദിക്കുന്നു; മോദിക്ക് പിന്നാലെ അമിത് ഷായും
തമിഴ് ഭാഷ അറിയാത്തതിന് ക്ഷമ ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ് യാത്രയില്‍ സംസാരിക്കവെയാണ് അമിത് ഷാ, ക്ഷമ ചോദിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നായ തമിഴ് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയാത്തില്‍ സങ്കടമുണ്ട്, അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. നേരത്തെ തമിഴ്‌നാട്ടിലെ റെയില്‍വെ സ്റ്റേഷനുകളിലെ എല്ലാ അനൗണ്‍സ്‌മെന്റുകളും ഇംഗ്ലീഷിലായിരുന്നു. ഇപ്പോള്‍ അവ തമിഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം […]
അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം: അമിത് ഷായെ ട്രോളി രാഹുല്‍ ഗാന്ധി
അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് […]
അമിത് ഷാ എവിടെ ? അസുഖബാധിതനാണോ ?… അഭ്യൂഹങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…
ഇതോടെ അമിത് ഷായെ മോദി മാറ്റിനിര്‍ത്തിയതാണെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കൊഴുത്തു. മോദി സര്‍ക്കാരില്‍ രണ്ടാമനാണെങ്കിലും രാജ്യം കോവിഡെന്ന വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ അമിത് ഷായെ കാണാനില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യം ദേശീയ രാഷ്ട്രീയത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും ആഭ്യന്തരമന്ത്രി മൌനത്തിലായിരുന്നു. ഇതോടെയാണ് അമിത് ഷായുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. രാജ്യം വലിയ പ്രതിസന്ധി […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]