International

അമേരിക്ക ഫോട്ടോഫിനിഷിലേക്ക്; വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയില്‍

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. നിലവിൽ ഫലം പുറത്തുവന്ന ഇടങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത് . വോട്ടുകൾ എല്ലാം എണ്ണിത്തീരും മുമ്പ് വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ […]

International

ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം […]

International

ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് […]

International

‘ട്രംപിനെ തോല്‍പ്പിക്കാന്‍, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാന്‍ അണിനിരക്കൂ’: അമേരിക്കയിലെ മുസ്‍ലിംകളോട് ജോ ബൈഡന്‍

‘പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണൾഡ്​ ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്​ലിംകളോട്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡ​​ന്‍റെ ആഹ്വാനം. ട്രംപി​​ന്‍റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാ​മോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്​ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ​ താന്‍ അധികാരത്തിലെത്തിയാല്‍ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്‍. ‘അയാള്‍ പ്രസിഡന്‍റാവാന്‍ യോഗ്യനല്ല എന്നത് […]