Kerala

ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളിലും മദ്യ വില്‍പ്പന

കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളില്‍ മദ്യ വില്‍പ്പന. കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു. കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഏഴ് ഹോട്ടലുകളിൽ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ക്ക് ടോക്കണ്‍ ലഭിച്ചെങ്കിലും മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആകെ 55 മദ്യശാലകളിലാണ് വെബ്ബ്കോ ആപ്പ് വഴിയുളള മദ്യ വിതരണം.ഇതില്‍ 29 ഉം ബാര്‍ ഹോട്ടലുകളാണ്. എന്നാല്‍ […]

Kerala

സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി ബിവറേജസ് ഔട്ട് ലെറ്റുള്‍പ്പെടെ സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി. ഒരേസമയം അഞ്ച് പേര്‍ മാത്രമേ വരിയിലുണ്ടാകാന്‍ പാടുള്ളൂ. കൊവിഡ് ബാധയെ തുടര്‍ന്ന് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര‍്ച്ച് 24 നാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചത്. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം തയാറാക്കിയാണ് മദ്യശാലകള്‍ തുറക്കുന്നത്. ബെവ്ക്യൂ എന്ന ആപാണ് ഇതിനായി […]

Kerala

ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും

കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്.ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട […]

Kerala

മദ്യം വാങ്ങാന്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോൾ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും. വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാനുള്ള ആപ്പ് തയ്യാറാക്കി സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. ബെവ് […]

Kerala

മദ്യം ഓണ്‍ലൈന്‍: ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും

50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും. 50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്നത് വഴി സര്‍ക്കാരിന് റവന്യൂനഷ്ടം ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. വെര്‍ച്യല്‍ ക്യൂ വഴി മദ്യം […]

Kerala

മദ്യം ഇനി ഓണ്‍ലൈനില്‍ വാങ്ങാം; മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് ഒരുങ്ങുന്നു

എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്, കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് തയ്യാറാകുന്നു. എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്. കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും. സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയർ-വൈൻ പാർ‌ലറുകളും ഒരുമിച്ചു തുറക്കും. അപ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈൽ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. […]

Kerala

ബാറുകളിൽ നിന്നുള്ള പാഴ്സലിനും ആപ്പ്; ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം വാങ്ങാം

കേരളത്തിൽ മദ്യശാലകള്‍ ഏത് ദിവസം തുറക്കുമെന്ന് തീരുമാനിച്ചില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഏത് ദിവസം തുറക്കുമെന്ന് പറയും. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്നും പാഴ്സല്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു ഓണ്‍ലൈനായി ടോക്കണ്‍ നല്‍കി മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മദ്യത്തിനുള്ള വില വര്‍ധനവ് താത്കാലികമാണ്. കള്ളിന്‍റെ ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും […]

Kerala

മദ്യഷാപ്പുകള്‍ അടുത്താഴ്ച തുറക്കും; മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും

സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കും. മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കും. മദ്യത്തിന് വില കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള പ്രത്യേക മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട്‍ലെറ്റില്‍ പോയി മദ്യം വാങ്ങാന്‍ കഴിയുന്ന […]

Kerala

ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍

ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു, വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട് മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍‌ സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്. എന്നാല്‍ […]