Kerala

ആലപ്പുഴ കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതം; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പൊലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഷാന്‍ വധക്കേസില്‍ മുഖ്യപ്രതികളുടെ അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രി വൈകിയും പൊലീസ് ജില്ലയിലുടനീളം വ്യാപകമായ […]

Kerala

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; ജില്ലയിലെ നിരോധനാജ്ഞ നീട്ടി

ആലപ്പുഴ ജില്ലയില്‍ നിരോധാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ എസ്ഡിപിഐ പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം […]

Kerala

രാഷ്ട്രീയ കൊലപാതകങ്ങൾ; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; കെ സുധാകരൻ

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഐഎം. സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം […]

Kerala

ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട്; സുരക്ഷ ശക്തമാക്കിയെന്ന് കളക്ടർ

ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട് നടക്കും. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ 24 നോട് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.(collector) എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും. ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. […]

Kerala

ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഗര്‍ഭിണിയും

ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ, നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു ആലപ്പുഴയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും. ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ. നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഗ്രീൻ സോണിലായിരുന്ന ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു. ഒരു മാസത്തെ ആശ്വാസത്തിന് ശേഷം ആലപ്പുഴ വീണ്ടും കോവിഡ് ഭീതിയിൽ. ജില്ലയിൽ രണ്ടു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പുറക്കാട് സ്വദേശിയായ യുവാവ് മെയ് 11 – ന് റോഡു മാർഗം […]