ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്ടേഴ്‌സാണ്. വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി. പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും അപര്‍ണയ്ക്ക് നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കൈമാറി. സംഭവത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു കോശിക്കെതിരെ നടപടിയെടുത്തിരുന്നു. ഡോക്ടറോട് രണ്ടാഴ്ച […]
Tag: Alappuzha medical college
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് […]
കോടികളുടെ കുടിശ്ശിക: ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍
കുടിശ്ശിക തീര്‍ക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍. കോടികള്‍ കുടിശ്ശികയുള്ളതിനാല്‍ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തുന്നത്. എന്നാല്‍ വിതരണം നിര്‍ത്തുമെന്ന് കാട്ടിയുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പ്രതികരണം. 2014 മുതല്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ തുകയായി അഞ്ചുകോടിയോളം രൂപ യാണ് വിനായക എന്റര്‍പ്രൈസസെന്നവിതരണ കമ്പനിക്ക് കിട്ടാനുള്ളത്. വാസ്മ് ടെക്നോളജീസിന് കിട്ടാനുള്ളത് ഒന്നരക്കോടി. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് അടക്കം കാത്ത് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളാണിത്. ഇങ്ങനെ […]