മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം […]
Tag: alappuzha
ആവേശം വാനോളം; നെഹ്റു ട്രോഫി വള്ളംകളി മത്സരം രാവിലെ 11 മുതൽ: ഫൈനൽ വൈകിട്ട് നാലിന്
69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി ആവേശത്തിലാണ് ആളുകൾ. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും […]
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേയാണ് ബണ്ട് തുറക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തുറക്കാൻ തീരുമാനമായത്. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് അതിനു മുൻപ് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് […]
ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം
ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ രംഗത്ത്. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. Alappuzha District Police Chief rejected the special branch report എന്നാൽ, ലഹരി […]
ആലപ്പുഴയിലെ സിപിഐഎം നേതാക്കളുടെ രഹസ്യ യോഗം; ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി
ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതിൽ ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി പരാതി നൽകും. ജി സുധാകരനും ജില്ലാ സെക്രട്ടറി ആർ നാസറും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് വിമർശനം. പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങൾ ചേരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഇതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ഷാനവാസും പരാതി നൽകി.
ആലപ്പുഴ സിപിഐഎമ്മിൽ വിഭാഗീയത; സജി ചെറിയാൻ വിരുദ്ധ വിഭാഗം രഹസ്യയോഗം ചേർന്നെന്ന് കണ്ടെത്തൽ
ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി.സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.
ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.lorry driver and cleaner in custody alappuzha bypass accident https://likevertising.com/r/p.html?f=uogouqr&e=1247766862608https://likevertising.com/r/p.html?f=moxeixvj&e=1247766862608https://likevertising.com/r/p.html?f=oduddm&e=1247766862608https://likevertising.com/r/p.html?f=dsnuay&e=1247766862608https://likevertising.com/r/p.html?f=nnrlaqui&e=1247766862608https://likevertising.com/r/p.html?f=cvmtswcp&e=1247766862608https://likevertising.com/r/p.html?f=yfbwycdc&e=1247766862608https://likevertising.com/r/p.html?f=wmzbdb&e=1247766862608https://likevertising.com/r/p.html?f=xiuywxzu&e=1247766862608https://likevertising.com/r/p.html?f=hxmjxkzh&e=1247766862608https://likevertising.com/r/p.html?f=tqdzfrb&e=1247766862608 ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), […]
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.
ആലപ്പുഴയിൽ ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും
ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫിസർ ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം. ഇന്നലെയാണ് ചികിത്സയ്ക്ക് ശേഷം നവജാത ശിശുക്കള മാറി നൽകിയതായി പരാതി ഉയർന്നത്. നവജാത ശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ പിന്നീട് തിരികെ നൽകിയപ്പോൾ മാറിപ്പോയെന്നാണ് ബന്ധുക്കളുടെ പരാതി. അതേസമയം കുഞ്ഞുങ്ങളെ മാറിപ്പോയത് ബന്ധുക്കളുടെ പിഴവാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമ്മമാരുടെ പേര് വിളിച്ചാണ് കുട്ടികളെ കൂട്ടിരിപ്പുകാർക്ക് നൽകിയതെന്നും ആശുപത്രി […]
‘മന്ത്രവാദികൾ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചു’; ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം
ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി 24 നോട് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ ആരാണെന്ന് ചോദിച്ചപ്പോൾ, എന്റെ ദേഹത്ത് ബാധയാണെന്ന് പറഞ്ഞ് കുറേ അടിച്ചു. ഓട്ടോ ഡ്രൈവർ എന്റെ കാലിൽ പിടിച്ച് വലിച്ചു, മുട്ടിന്റെ ചിരട്ടയ്ക്ക് പ്രശ്‌നം സംഭവിച്ചു’ -യുവതി പറഞ്ഞു. ആദ്യ […]