Kerala

അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ല; പരാതിക്കാരനാണ് തർക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ട്

കണ്ണൂർ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർഥി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി തെറ്റെന്ന് അന്വേഷണ റിപ്പോർട്ട്. തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിൻ സുബിയാണ് പരാതിക്കാരൻ. യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെതിരായ റാഗിങ് പരാതിയിൽ എസ്എഫ്‌ഐക്ക് തിരിച്ചടി. പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ […]

Kerala

അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും

പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും. ഉച്ചക്ക് മുന്‍പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകിട്ടായിരിക്കും വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ബുധനാഴ്ച ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് അലനും താഹയും പുറത്തിറങ്ങാന്‍ വൈകിയത്. ഇന്ന് കോടതി നടപടികള്‍ തുടങ്ങുന്ന സമയത്ത് ജാമ്യക്കാര്‍ ഹാജരാകും. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന ഉത്തരവുള്ളതിനാല്‍ അലന്റെ മാതാവ് […]

Kerala

അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരുവരും സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ […]