ഇന്നു മഹാകവി അക്കിത്തത്തിന്റെ ഓർമദിനമാണ്. മലയാള കവിതയിലേക്ക് ആധുനികത കൊണ്ടുവന്നവരിൽ മുൻനിരക്കാരൻ എന്ന നിലയിലാകും അക്കിത്തം എക്കാലവും ഓർമിക്കപ്പെടുന്നത്. ജ്ഞാനപീഠമേറിയ ആ കാവ്യ ജീവിതത്തിലേക്ക്. “ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി….ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം….” ചിരിയും കണ്ണീരും മറ്റുള്ളവർക്കായി പൊഴിക്കണമെന്നു പഠിപ്പിച്ച കവിയാണ് അക്കിത്തം. എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകളെന്നും എൻറെയല്ലീ മഹാക്ഷേത്രവുമെന്നു പാടി ഒന്നും സ്വന്തമല്ലെന്നോർമിപ്പിച്ചയാൾ. അരിവെപ്പോന്റെ തീയിൽച്ചെ-ന്നീയാംപാറ്റ പതിക്കയാൽപിറ്റേന്നിടവഴിക്കുണ്ടിൽ-കാണ്മൂ ശിശു ശവങ്ങളെകരഞ്ഞു ചൊന്നേൻ ഞാനന്ന്ഭാവി പൗരനോടിങ്ങനെ;വെളിച്ചം ദുഖമാണുണ്ണിതമസ്സല്ലോ […]
Tag: AKKITHAM ACHUTHAN NAMBOOTHIRI
മഹാകവി അക്കിത്തം അന്തരിച്ചു
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. 2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്; ചടങ്ങുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിക്കും. ഒരു സ്‌കൂളിൽ പഠിച്ച രണ്ട് പേരും ജ്ഞാനപീഠം ജേതാക്കൾ. അത് കുമരനെല്ലൂരിന് മാത്രം അവകാശപ്പെടാവുന്ന അക്ഷര പെരുമ. മഹാകവി പിച്ചവെച്ച നാട്ടിടവഴികൾക്ക് ഇന്ന് അഭിമാനം വാനോളമെത്തിയ ദിനം. വൈകിയെങ്കിലും അക്കിത്തമെന്ന നൂറ്റാണ്ടിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി പുരസ്‌കാര നിറവിൽ അഭിമാനം കൊള്ളുകയാണ് കുമരനെല്ലൂർ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കവിയുടെ ആരോഗ്യ […]